സംഘചരിത്രം പ്രകാശനം ഇന്ന്

Friday 26 September 2025 12:51 AM IST
സംഘചരിത്രം

കൊച്ചി: 'രാഷ്ട്രീയ സ്വയംസേവകസംഘം കേരളത്തിൽ" ഗ്രന്ഥപരമ്പരയുടെ ഒന്നാം ഭാഗം ഇന്ന് വൈകിട്ട് ആറിന് എളമക്കര മാധവനിവാസിൽ പ്രചാരകൻ എസ്. സേതുമാധവൻ പ്രകാശനം ചെയ്യും. റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻനായർ അദ്ധ്യക്ഷനാകും. സി. രാധാകൃഷ്ണൻ ഗ്രന്ഥം ഏറ്റുവാങ്ങും. കെ.പി. രാധാകൃഷ്ണൻ പുസ്തക പരിചയം നടത്തും. ചിന്മയ മിഷൻ റീജിയണൽ ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി, കൊടുങ്ങല്ലൂർ വിവേകാനന്ദ വേദിക് വിഷൻ ഡയറക്ടർ ഡോ. എം. ലക്ഷ്മികുമാരി, കുരുക്ഷേത്ര പ്രകാശൻ മാനേജിംഗ് ഡയറക്ടർ കാ.ഭാ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. പ്രചാരകൻ എം.എ. കൃഷ്ണൻ, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി. നാരായണൻ എന്നിവർ സംബന്ധിക്കും.