വി-ഗാർഡ് ബിഗ് ഐഡിയ- 2025

Friday 26 September 2025 12:09 AM IST
വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബിഗ് ഐഡിയ മത്സരത്തിന്റെ 15-ാമത് പതിപ്പ് ഉദ്ഘാടനം വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ.കെ. ചിറ്റിലപ്പിള്ളി നിർവഹിക്കുന്നു. വി-ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരായ ജെയിംസ്.എം. വർഗീസ്, നരേന്ദർ സിംഗ് നേഗി , ആരിഫ് മുഹമ്മദ് കൂളിയാട്ട്, പ്രസാദ് സുധാകർ തെനി എന്നിവർ എന്നിവർ സമീപം.

കൊച്ചി: മികവുറ്റ യുവ ബിസിനസ്, എൻജിനിയറിംഗ് പ്രതിഭകളെ കണ്ടെത്തുന്നതിനായി വി -ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പിന് കൊച്ചി റാഡിസൺ ബ്ലൂവിൽ തുടക്കം. രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നായി ലഭിച്ച മൂവായിരത്തോളം ആപ്ലിക്കേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 21 ടീമുകൾ വീതമാണ് രണ്ട് കാറ്റഗറികളിലായി മത്സരിക്കുന്നത്. വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി മത്സരം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം ടെക് ഡിസൈൻ മത്സരം നടന്നു. 26നും 27നും എം.ബി.എ വിദ്യാർത്ഥികൾക്കായി ബിസിനസ് പ്ലാൻ മത്സരവും നടക്കും. 10 ലക്ഷം വരെയാണ് ക്യാഷ് പ്രൈസ്.