ശുശ്രുത ജയന്തി ദിനാചരണം
Friday 26 September 2025 12:19 AM IST
കോഴിക്കോട്: നാഷണൽ ശുശ്രുത അസോസിയേഷൻ കേരള ചാപ്റ്റർ, ചെലവൂർ അലി ഗുരുക്കൾസ് ഷാഫി ആയുർവേദയുമായി ചേർന്ന് ഒക്ടോബർ നാല്, അഞ്ച് തിയതികളിൽ ശുശ്രുത ജയന്തി ദിനം ആചരിക്കുന്നു. അലി ഗുരുക്കൾസ് ഷാഫി ആയുർവേദയിൽ നാലിന് രാവിലെ ഒമ്പതിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നാല് സെഷനുകളിലായി സെമിനാർ, ശിൽപശാല എന്നിവ നടക്കും. അസ്ഥി സന്ധി മർമ രോഗങ്ങൾ, സ്പോട്സ് പരിക്കുകൾ, സ്പൈൻ ഡിസോർഡർ, ഫിസ്റ്റുല, സ്ത്രീ രോഗങ്ങൾ, വന്ധ്യത, കണ്ണ്, ചെവി, മൂക്ക് രോഗങ്ങൾ തുടങ്ങിയ സംബന്ധിച്ചാണ് സെഷനുകൾ നടക്കുക. മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം ഫോൺ: 9400883501, 9400046856. വാർത്താ സമ്മേളനത്തിൽ ഓർഗനൈസിംഗ് ചെയർമാൻ ഡോ. കെ ഗംഗാധരൻ, സെക്രട്ടറി ഡോ. വി സൈഫുദീൻ ഗുരുക്കൾ എന്നിവർ പങ്കെടുത്തു.