ഇൻക്ലൂസീവ് കായികോത്സവം
Friday 26 September 2025 12:27 AM IST
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിന് നാളെ നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമാകും. വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 29 വരെ വിവിധ വേദികളിലായാണ് കായികോത്സവം. 27ന് നന്മണ്ട സ്‌കൂളിൽ ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങളും 28ന് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അത്‌ലറ്റിക് മത്സരങ്ങളും 29ന് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്, നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായി മറ്റു ഗെയിംസ് ഇനങ്ങളും നടക്കും. ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ 14 വയസിൽ താഴെയും മുകളിലുമുള്ള രണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികളോടൊപ്പം ഒരു പൊതുവിഭാഗം കുട്ടിയെയും ഉൾപ്പെടുത്തിയാണ് ഗ്രൂപ്പിനങ്ങൾ നടത്തുക.