30ന് അവധി പ്രഖ്യാപിക്കണം

Friday 26 September 2025 12:40 AM IST

പത്തനംതിട്ട : നവരാത്രി പൂജയുടെ ഭാഗമായി ഈ വർഷത്തെ പൂജവയ്പ്പ് ദേവസ്വം ബോർഡ് പഞ്ചാംഗപ്രകാരവും അംഗീകരിച്ച ജ്യോതിശാസ്ത്രപ്രകാരവും സെപ്റ്റംബർ 29ന് വൈകിട്ട് ആണ്. പൂജവച്ചു കഴിഞ്ഞാൽ പൂജ എടുപ്പു വരെ അദ്ധ്യയനവും അദ്ധ്യാപനവും ഒഴിവാക്കണം എന്നതാണ് ആചാരം. സർക്കാർ കലണ്ടറിൽ 29ന് പൂജവയ്പ്പ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 30ന് പ്രവർത്തി ദിവസമാണ്. ദുർഗാഷ്ടമി ദിനമായ 30ന് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് കേരള ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് എച്ച്.പ്രകാശ് ശർമ, ജില്ലാസെക്രട്ടറി എൻ.വെങ്കടാചല ശർമ എന്നിവർ ആവശ്യപ്പെട്ടു.