കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനം
Friday 26 September 2025 12:42 AM IST
തിരുവല്ല: കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും തിരുവല്ലയിൽ നടക്കും. രാവിലെ 11ന് സംസ്ഥാന കൗൺസിൽയോഗം. 2ന് സെമിനാർ പി.എം.പി സംസ്ഥാന സെക്രട്ടറി സി.എ.അജീർ ഉദ്ഘാടനം ചെയ്യും ഫെഡറേഷൻ പ്രസിഡന്റ് വികാസ് ചക്രപാണി അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ കെ.സുരേഷ് ബാബ വിഷയാവതരണം നടത്തും. 27ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും, ഫെഡറേഷൻ ചെയർമാൻ കെ.സുരേഷ് ബാബു അദ്ധ്യക്ഷതവഹിക്കും.ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപ്പു ജോൺ ജോസഫ് സന്ദേശം നൽകും.ഡി.സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, യു.ഡി.എഫ് ജില്ലാചെയർമാൻ വർഗീസ് മാമൻ, തങ്കമ്മ രാജൻ എന്നിവർ പ്രസംഗിക്കും.