പരിശീലന പരിപാടി

Friday 26 September 2025 12:45 AM IST

പത്തനംതിട്ട : ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ഡെഫ് കൺസോർഷ്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിലെ വകുപ്പ് ഉദ്യോഗസ്ഥർക്കായി ഇന്ന് രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആംഗ്യഭാഷാ പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സാമൂഹികനീതി ഓഫീസർ ജെ.ഷംലാബീഗം അദ്ധ്യക്ഷയാകും. എ കെ എഫ് ഡി ജനറൽ സെക്രട്ടറി ബാബു ഈപ്പൻ, ആംഗ്യഭാഷ പരിഭാഷകരായ അഞ്ജന, അച്ചാമ്മ ജോൺസൺ എന്നിവർ പരിശീലനം നൽകും.