ക്വിസ് മത്സരം

Friday 26 September 2025 12:46 AM IST

പത്തനംതിട്ട : നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് ക്വിസ് ആദ്യഘട്ടം 15 വരെ ഓൺലൈനായി നടക്കും. കേന്ദ്ര സർക്കാരിന്റെ മേരാ യുവ ഭാരത് https://mybharat.gov.in/ പോർട്ടൽ വഴിയാണ് ക്വിസ്. ആദ്യ 10,000 സ്ഥാനത്തിൽ എത്തുന്നവർക്ക് പ്രോത്സാഹന സമ്മാനം നൽകും. ജനുവരി 12 നു ന്യൂ ഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങൾ പങ്കുവയ്ക്കാനും യുവാക്കൾക്ക് അവസരമുണ്ട്. ഫോൺ: 7558892580.