താത്കാലിക നിയമനം
Friday 26 September 2025 1:47 AM IST
ചിറ്റൂർ: സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവുകളിലേക്കാണ് നിയമനം. വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർക്ക് ബന്ധപ്പെട്ട ട്രേഡിൽ മൂന്നു വർഷ ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ട്രേഡ്സ്മാന് ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി എന്നിവയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 29ന് രാവിലെ 10 ന് സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 04923 222174, 9400006486.