ഹരിതോത്സവം
Friday 26 September 2025 1:49 AM IST
അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നു വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഹരിതോത്സവം സംഘടിപ്പിച്ചു. വാർഡ് പ്രസിഡന്റ് പി.ഫിറോസിന്റെ അദ്ധ്യക്ഷതയിൽ ജില്ല കർഷകസംഘം പ്രസിഡന്റ് എം.പി.എ.ബക്കർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്ക് മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി.ഹംസപ്പ മുഖ്യ പ്രഭാഷണം നിർവഹിച്ചു. മണ്ഡലം മുസ്ലീംലീഗ് പ്രവർത്തകസമിതി അംഗം വി.ടി.ഹംസ, വാർഡ് സെക്രട്ടറി സി. മുഹമ്മദാലി, കർഷക സംഘം മേഖല പ്രസിഡന്റ് മുഹമ്മദ് കുട്ടി മുതുകുറ്റി, യൂത്ത് ലീഗ് മേഖലാ സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, ഉമ്മർ കൂമഞ്ചേരി സി.ഷൗക്കത്ത്എന്നിവർ സംസാരിച്ചു.