ലഹരി വിരുദ്ധ കലാജാഥ
Friday 26 September 2025 12:51 AM IST
പത്തനംതിട്ട : സമഗ്ര ശിക്ഷാ കേരള റാന്നി ബി.ആർ.സിയും കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് റാന്നി പഠന കേന്ദ്രവും സംയുക്തമായി നടത്തുന്ന ലഹരി വിരുദ്ധ വിദ്യാഭ്യാസ കലാജാഥയ്ക്ക് തുടക്കമായി. എസ്.സി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി റാന്നി ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു. റൂട്രോണിക്‌സ് റാന്നി പഠന കേന്ദ്രം സി.ഇ.ഒ എം.സുഭാഷ് അദ്ധ്യക്ഷതവഹിച്ചു. പ്രഥമാദ്ധ്യാപിക അനി മാത്യു, ക്ലസ്റ്റർ കോ ഓർഡിനേറ്റർമാരായ അനുഷ ശശി, ബി.ശില്പ നായർ, മർട്ടിമീഡിയ ഫാക്കൽറ്റിമാരായ എസ്.സുബീഷ് , സുധികുമാർ ,എം.കെ.നിഖിൽ, കെ.അമൽ, ശരണ്യ എന്നിവർ പങ്കെടുത്തു.