യാഗ വിളംബരം ഇന്ന്

Friday 26 September 2025 12:53 AM IST

റാന്നി : തോട്ടമൺ കാവ് ദേവീക്ഷേത്രത്തിൽ അംബായാഗത്തിന്റെ വിളംബരം ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും. ദേവസ്വം പ്രസിഡന്റ് അഡ്വ.ഷൈൻ ജി.കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. പ്രമോദ് നാരായണൻ.എം.എൽ.എ ഉദ്ഘാടനം ചെയ്യും. അജയ് ഹാച്ചറി ഉടമ പി.വി.അജയൻ മുഖ്യഅതിഥിയായിരിക്കും. യാഗത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് ആചാര്യ ഹരിശങ്കർ മുഖ്യപ്രഭാഷണം നടത്തും. അംബായാഗം, ക്ഷേത്രത്തിന്റെയും ദേശത്തിന്റെയും ഐശ്വര്യത്തിനായി നടത്തുന്ന പ്രധാനപ്പെട്ട വഴിപാടാണ്. ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ഭക്തജനങ്ങളും പങ്കുചേരുമെന്ന് ദേവസ്വം കമ്മിറ്റി അറിയിച്ചു.