എ.പി.കെ പൊതുയോഗം നാളെ കൊച്ചിയിൽ

Friday 26 September 2025 12:27 AM IST

കൊച്ചി: തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷൻ ഒഫ് പ്ലാന്റേഴ്‌സ് ഒഫ് കേരള (എ.പി.കെ)യുടെ വാർഷിക പൊതുയോഗം നാളെ വില്ലിംഗ്ടൺ ഐലൻഡിലെ കാസിനോ ഹോട്ടലിൽ നടക്കും. വൈകിട്ട് 5.30ന് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ഫോറസ്റ്റ് ഫോഴ്‌സ് മേധാവി രാജേഷ് രവീന്ദ്രൻ, ഉപാസി പ്രസിഡന്റ് അജോയ് തിപ്പയ്യ എന്നിവർ പങ്കെടുക്കും. കേരളത്തിലെ തോട്ടം മേഖല നേരിടുന്ന പ്രതിസന്ധികൾ, അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം, ഉത്പാദന ചെലവിലെ വർദ്ധന, തൊഴിൽ സംബന്ധിയായ വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല സ്വാധീനം എന്നിവ ചർച്ചയാകുമെന്ന് എ.പി.കെ ചെയർമാൻ പ്രിൻസ് തോമസ് ജോർജ് പറഞ്ഞു.