എച്ച്.എൽ.എല്ലിന്റെ അമൃത് ഫാർമസിക്ക് ദേശീയ പുരസ്കാരം
Friday 26 September 2025 12:28 AM IST
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയറിന്റെ അമൃത് ഫാർമസിക്ക് സ്കോച്ച് അവാർഡ്. ഹെൽത്ത് കെയർ വിഭാഗത്തിൽ വെള്ളി മെഡലാണ് ലഭിച്ചത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ എച്ച്.എൽ.എൽ ഫാർമ വൈസ് പ്രസിഡന്റും ഗ്രൂപ്പ് ഹെഡുമായ ബെന്നി ജോസഫ്, റീട്ടെയ്ൽ ബിസിനസ് ഡിവിഷൻ അസോസിയേറ്റ് വൈസ് പ്രസിഡന്റ് രാജേഷ് രാമചന്ദ്രൻ, പ്രോഡക്റ്റ് മാർക്കറ്റിംഗ് ഡിവിഷൻ മാനേജർ അന്നപൂർണ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഭരണനിർവഹണം, നൂതന ആശയങ്ങൾ, പൊതുജന സേവനം എന്നീ മേഖലകളിൽ അമൃത് ഫാർമസി നടത്തിയ ക്രിയാത്മക പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം.