കെ. എം. ഷാജഹാൻ പൊലീസ് കസ്റ്റഡിയിൽ

Friday 26 September 2025 12:00 AM IST

തിരുവനന്തപുരം: സി.പി.എം നേതാവ് കെ.ജെ. ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ കെ. എം. ഷാജഹാനെ ആലുവ റൂറൽ സൈബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഉള്ളൂരിലുള്ള വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കേസിൽ നേരത്തെ ഷാജഹാനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. അന്വേഷണത്തിൽ നിർണായകമായ ചില തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത് എന്നാണ് സൂചന.വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയേക്കും. ഷാജഹാൻ പങ്കുവച്ചുവെന്ന് പറയുന്ന അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനായി പൊലീസ് മെറ്റയോട് വിവരങ്ങൾ തേടിയിരുന്നു. അധിക്ഷേപകരമായ വീഡിയോ ചിത്രീകരിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഷാജഹാൻ അന്വേഷകസംഘത്തിന് കൈമാറിയിരുന്നു. ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടിൽ നേരത്തെ നടത്തിയ പരിശോധനയിൽ ഫോൺ പിടിച്ചെടുത്തിരുന്നു.