അജിത്‌കുമാർ കേസ്: രേഖകൾ വിളിപ്പിച്ച് ഹൈക്കോടതി

Friday 26 September 2025 12:00 AM IST

കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് അടിസ്ഥാനമായ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദ്ദേശം. വിഷയം ഒക്ടോബർ 7ന് വീണ്ടും പരിഗണിക്കും. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാരും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

റാ​ഗിം​ഗ് ​നി​യ​മ​ ​ഭേ​ദ​ഗ​തി: ക​ര​ട് ​ഒ​രു​ ​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണം

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​നി​ർ​ദ്ദി​ഷ്ട​ ​റാ​ഗിം​ഗ് ​നി​രോ​ധ​ന​ ​നി​യ​മ​ ​(​ഭേ​ദ​ഗ​തി​)​ ​ബി​ല്ലി​ന്റെ​ ​ക​ര​ടി​ന് ​നി​യ​മ​വ​കു​പ്പ് ​ഒ​രു​ ​മാ​സ​ത്തി​ന​കം​ ​അ​ന്തി​മ​ ​രൂ​പം​ ​ന​ൽ​ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​റാ​ഗിം​ഗ് ​ത​ട​യാ​ൻ​ ​ക​ർ​ശ​ന​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​അ​തോ​റി​റ്റി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ചീ​ഫ് ​ജ​സ്റ്റി​സ് ​നി​തി​ൻ​ ​ജാം​ദാ​ർ,​ ​ജ​സ്റ്റി​സ് ​സി.​ ​ജ​യ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ബെ​ഞ്ചി​ന്റെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ്. ക​ര​ട് ​ബി​ൽ​ ​നി​യ​മ​വ​കു​പ്പി​ന്റെ​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്നും​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​വി​ല​യി​രു​ത്ത​ലി​നു​ശേ​ഷം​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​അം​ഗീ​കാ​ര​ത്തി​ന് ​സ​മ​ർ​പ്പി​ക്കു​മെ​ന്നും​ ​സ​ർ​ക്കാ​രി​നാ​യി​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​അ​റി​യി​ച്ചു. നി​യ​മ​ഭേ​ദ​ഗ​തി​ക്ക് ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​മു​ൻ​കൈ​യെ​ടു​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വേ​ഗ​ത്തി​ലു​ള്ള​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.​ ​റാ​ഗിം​ഗ് ​ക്രൂ​ര​ത​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സം​ഭ​വ​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഹൈ​ക്കോ​ട​തി​ ​പ്ര​ത്യേ​ക​ ​സി​റ്റിം​ഗ് ​ന​ട​ത്തു​ന്ന​ത്.