ഉദ്ഘാടനം
മലപ്പുറം : പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വനിതകൾ മന്നോട്ടു വരണമെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവാസി മെഗാമീറ്റിന്റെ ഭാഗമായി ചേർന്ന വിമൺ എന്റർപ്രണേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ ജില്ലാ വനിത ലീഗ് ജനറൽ സെക്രട്ടറി സക്കീന പുൽപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എ.സലാം, മണ്ഡലം വനിത ലീഗ് പ്രസിഡന്റ് അഡ്വ. പി.കെ.റജീന, ജനറൽ സെക്രട്ടറി കെ. സലീന ടീച്ചർ, ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹ്മത്തുന്നീസ, പ്രമുഖ വ്യവസായ പ്രതിനിധികളായ വി.എസ്.മുരളീധരൻ, കദീജ ബീവി, വ്യവസായ ഓഫീസർ സിതാര, കേരള ഗ്രാമീണ ബാങ്ക് മാനേജർ രമ്യ, വനിത വികസന കോർപ്പറേഷൻ ജില്ലാ കോ. ഓർഡിനേറ്റർ ആതിര, സ്റ്റാർട്ട്അപ്പ് മിഷൻ ടെക്‌നോളജിസ്റ്റ് റോണി കെ.റോയ്, പ്രവാസി മെഗാമീറ്റ് കോ. ഓർഡിനേറ്റർ കെ.എൻ.ഷാനവാസ്, മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം.പി.മുഹമ്മദ് എന്നിവർ സംസാരിച്ചു.