ആദരം

Thursday 25 September 2025 11:37 PM IST

വണ്ടൂർ: എൽ.എസ്.എസ് യു.എസ്.എസ് വിജയികളെയും വിരമിച്ച അദ്ധ്യാപകരേയും ആദരിച്ച് വണ്ടൂർ ഗ്രാമപഞ്ചായത്ത് .പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് എ.പി.അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അജ്മൽ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സിദ്ദീഖ് പട്ടിക്കാടൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ വി. ജ്യോതി, ഇ. തസ്നിയാ ബാബു, സി.ടി.പി. ജാഫർ, മെമ്പർമാരായ ഷൈജൽ എടപ്പറ്റ, സി. സ്വാമിദാസൻ, മൻസൂർ കാപ്പിൽ, ഉമ്മർ സിയാദ്, പി. ഷൈനി, മൈഥിലി പഞ്ചായത്ത് സെക്രട്ടറി എ.മമ്മദ് അബ്ദുല്ലത്തീഫ്, പഞ്ചായത്ത് എഡ്യൂക്കേഷൻ ചെയർമാൻ ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.