സ്വർണ വിലയിൽ ഇടിവ്

Friday 26 September 2025 12:36 AM IST

കൊച്ചി: അമേരിക്കൻ സാമ്പത്തിക മേഖല കഴിഞ്ഞ ത്രൈമാസത്തിൽ മികച്ച വളർച്ച നേടിയെന്ന വാർത്തകൾ സ്വർണ വിലയിൽ ഇടിവുണ്ടാക്കി. ഇന്നലെ കേരളത്തിൽ പവൻ വില 680 രൂപ കുറഞ്ഞ് 83,920 രൂപയിലെത്തി. ഗ്രാമിന്റെ വില 85 രൂപ കുറഞ്ഞ് 10,490 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ വില ട്രോയ് ഔൺസിന് 3,724 ഡോളറിലാണ്. രാജ്യാന്തര വിപണിയിൽ വിലയിൽ കനത്ത ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും സ്വർണ വിലയെ സ്വാധീനിക്കുന്നു,