മദ്യശാലകൾക്ക് രണ്ടുദിവസം അവധി

Friday 26 September 2025 12:38 AM IST

തിരുവനന്തപുരം: ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ വിദേശമദ്യ ചില്ലറവില്പന ശാലകളും ബാറുകളും പ്രവർത്തിക്കില്ല. ഒന്നിന് കള്ള് ഷാപ്പുകൾ പതിവുപോലെ പ്രവർത്തിക്കും. ഗാന്ധിജയന്തി ദിനമായ രണ്ടിന് എല്ലാ മദ്യവില്പനശാലകൾക്കും അവധിയായിരിക്കും.