കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണയിൽ നിന്നും ബാംഗ്ളൂരുവിലേക്ക് സ്‌പെഷൽ സർവീസ് ആരംഭിക്കുന്നു
പെരിന്തൽമണ്ണ:കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണയിൽ നിന്നും ബാംഗ്ളൂരുവിലേക്ക് സ്‌പെഷൽ സർവീസ് ആരംഭിക്കുന്നു. മഞ്ചേരി അരീക്കോട്മുക്കം താമരശ്ശേരി, മൈസൂർ വഴി ബാംഗ്ലൂരിലേക്കാണ് സ്‌പെഷ്യൽ സർവീസ്.പെരിന്തൽമണ്ണയിൽ നിന്നും 27ന് രാത്രി 8.10ന് പുറപ്പെടും.8.55 മഞ്ചേരി, 9.20 അരീക്കോട്,9.45 താമരശ്ശേരി,10.35 കൽപ്പറ്റ,11.40 മാനന്തവാടി, 2.45 മൈസൂർ,5.25 ബാംഗ്ലൂർ കെങ്കേരി, രാവിലെ 5.45 ന് ബാംഗ്ലൂർ സാറ്റ്ലൈറ്റിൽ എത്തും വിധമാണ് സമയക്രമം. ബാംഗ്ലൂർ നിന്നും 28 രാത്രി9.10ന് പുറപ്പെട്ട് 9.30 ബാംഗ്ലൂർ കെങ്കേരി,12:10 മൈസൂർ, 3.15 മാനന്തവാടി 4:20 കൽപ്പറ്റ, 5.10 താമരശ്ശേരി, 5.40 അരീക്കോട്,6 മണി മഞ്ചേരി 6.45 പെരിന്തൽമണ്ണയിലെത്തും,സെപ്തംബർ 29 പെരിന്തൽമണ്ണ-ബാംഗ്ളൂരു. 30 ന് ബാംഗ്ളുരു-പെരിന്തൽമണ്ണ.ഒക്ടോബർ 3 ന് പെരിന്തൽമണ്ണ-ബംഗ്ളൂരു.4 ന് ബാംഗ്ളൂരു-പെരിന്തൽമണ്ണ 5 ന് പെരിന്തൽമണ്ണ-ബാഗ്ളൂരു. 6 ന് ബാഗ്ളൂരു-പെരിന്തൽമണ്ണ എന്നീ സർവീസുകളാണ് പുതുതായി ഓടുന്നതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.