എൻ.എസ്.എസ് സമദൂരത്തിലെ ശരിക്കൊപ്പം: സുകുമാരൻ നായർ

Friday 26 September 2025 12:00 AM IST

'' വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്നത് സമദൂര നിലപാടിലെ ശരി കണ്ടെത്തിയാണ്. സമദൂരത്തിൽ ശരിയും തെറ്റുമുണ്ടാവും. ശരിക്കൊപ്പം നിൽക്കുകയെന്നതാണ് എൻ.എസ്.എസ് നിലപാട്"" ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കേരളകൗമുദിയോടു പറഞ്ഞു. സർക്കാരുകളുടെ തെറ്റായ നയങ്ങളെയാണ് എന്നും എൻ.എസ്.എസ് എതിർത്തിട്ടുള്ളത്. ശരി ചെയ്യുമ്പോൾ അത് ശരിയെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസ വിഷയത്തിൽ സർക്കാർ ശരിയുടെ പാതയിലാണ്. എൻ.എസ്.എസ് പിന്തുണയിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിന് എൻ.എസ്.എസ് ഒരിടത്തും വിട്ടുവീഴ്ച ചെയ്തില്ല. സർക്കാരിന്റെ നിലപാട് മാറ്റം എൻ.എസ്.എസിന്റെ നിലപാടിനുള്ള അംഗീകാരമല്ലേ?

സർക്കാർ തെറ്റുതിരുത്തി. പിന്നീടൊരിക്കലും യുവതികളെ പ്രവേശിപ്പിച്ചില്ല. ശബരിമല വികസനത്തിന് കൂടുതൽ കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. ഇതെല്ലാം സ്വാഗതാർഹമായ കാര്യങ്ങളാണ്.

 എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അങ്ങയുടെ നിലപാടിനെ സ്വാഗതം ചെയ്തിരുന്നു?

(ചെറുചിരി) അതിൽ സന്തോഷം

എൻ.എസ്.എസ് നിലപാട് വരുന്ന തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുമെന്ന നിരീക്ഷണങ്ങളുണ്ട്?

അതൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ആ സമയത്തെ വിഷയങ്ങളാണ് പൊതുവേ സ്വാധീനിക്കപ്പെടുക. എൻ.എസ്.എസിന് ഒരു രാഷ്ട്രീയവുമില്ല. എല്ലാ പാർട്ടികളിലും ഉള്ളവർ സംഘടനയിലുണ്ട്.

 പാർലമെന്റ് തിരഞ്ഞടുപ്പ് തോൽവിയാണോ

ഇടതു സർക്കാരിന്റെ മനംമാറ്റത്തിന് പിന്നിൽ?

അത്തരം ചർച്ചകളിലേക്ക് എന്തിനാണ് പോകുന്നത്. സർക്കാർ തെറ്റുതിരുത്തി, വിശ്വാസികൾക്കൊപ്പമെന്ന നിലപാടു സ്വീകരിച്ചു. അതിനെ സർവീസ് സൊസൈറ്റി സ്വാഗതം ചെയ്തു.

 ശബരിമലയാണ് പലപ്പോഴും തിരഞ്ഞെടുപ്പ് വിഷയം?

തിരഞ്ഞടുപ്പ് അടുക്കുമ്പോൾ ശബരിമല വിഷയം ഉയർത്തിക്കൊണ്ട് വരാനും നേട്ടം കൊയ്യാനുമല്ലേ കോൺഗ്രസും ബി.ജെ.പിയും ശ്രമിച്ചിട്ടുള്ളത്. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ നയിക്കുന്നവർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. കോൺഗ്രസിന്റേത് കള്ളക്കളിയാണ്.

 കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ഇതിനുശേഷം അങ്ങയെ ബന്ധപ്പെട്ടിരുന്നോ?

ഇല്ല, എന്നെ ഒരു നേതാവും വിളിച്ചിട്ടില്ല.

അയ്യപ്പ സംഗമത്തിനെ തുടർന്നുള്ള മാറ്റമെങ്ങനെ?

ശബരിമലയുടെ വികസനത്തിനായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ നടപ്പാക്കുമെന്നാണ് സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിട്ടുള്ളത്. അത് സ്വാഗതാർഹമാണ്. ശബരിമലയിൽ വികസനമുണ്ടാകുന്നതും വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടുന്നതും ഭക്തർക്ക് സുഖദർശനമുണ്ടാവുന്നതും എൻ.എസ്.എസിന് അങ്ങേയറ്റം സന്തോഷമുള്ളകാര്യമാണ്.

എ​ൻ.​എ​സ്.​എ​സു​മാ​യി ന​ല്ല​ ​ബ​ന്ധം: സ​ണ്ണി​ ​ജോ​സ​ഫ്

മ​ല​പ്പു​റം​:​ ​എ​ൻ.​എ​സ്.​എ​സു​മാ​യി​ ​കോ​ൺ​ഗ്ര​സി​ന് ​ന​ല്ല​ ​ബ​ന്ധ​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ്.​ ​എ​ൻ.​എ​സ്.​എ​സി​ന് ​എ​ല്ലാ​ ​കാ​ല​ത്തും​ ​സ​മ​ദൂ​ര​ ​നി​ല​പാ​ടാ​ണ്.​ ​അ​തേ​സ​മ​യം,​ ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സു​കു​മാ​ര​ൻ​ ​നാ​യ​രെ​ ​ഇ​പ്പോ​ൾ​ ​കാ​ണു​മോ​ ​എ​ന്ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​ചോ​ദ്യ​ത്തോ​ട് ​അ​ദ്ദേ​ഹം​ ​പ്ര​തി​ക​രി​ച്ചി​ല്ല.

സി.​പി.​എ​മ്മി​ന് ​ഈ​ശ്വ​ര​ ​വി​ശ്വാ​സ​മു​ണ്ടോ​യെ​ന്ന് ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.​ ​ഏ​ത് ​സി.​പി.​എം​ ​നേ​താ​വി​നാ​ണ് ​ശ​ബ​രി​മ​ല​യി​ൽ​ ​വി​ശ്വാ​സ​മു​ള്ള​ത്.​ ​കോ​ൺ​ഗ്ര​സും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളും​ ​വി​ശ്വാ​സി​ക​ളാ​ണ്.​ ​പ്ര​ധാ​ന​ ​നേ​താ​ക്ക​ളെ​ല്ലാം​ ​ഇ​രു​മു​ടി​ ​കെ​ട്ടു​മാ​യി​ ​ശ​ബ​രി​മ​ല​ ​ക​യ​റു​ന്ന​വ​രാ​ണ്.

സ​ർ​ക്കാ​രി​ന്റെ​ ​ശ​ബ​രി​മ​ല​ ​നി​ല​പാ​ട് ​ആ​ചാ​ര​ ​മൂ​ല്യ​ങ്ങ​ൾ​ക്ക് ​വി​രു​ദ്ധ​മാ​ണ്.​ ​യു​വ​തീ​പ്ര​വേ​ശ​ന​ ​കാ​ല​ത്ത് ​പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​ ​സ​ർ​ക്കാ​രാ​ണി​ത്.​ ​ദൈ​വ​നാ​മ​ത്തി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത​തി​ന്റെ​ ​പേ​രി​ൽ​ ​ആ​യി​ഷ​ ​പോ​റ്റി​യെ​ ​സി.​പി.​എം​ ​ഒ​റ്റ​പ്പെ​ടു​ത്തി.​ ​മ​ത്താ​യി​ ​ചാ​ക്കോ​യ്ക്ക് ​അ​ന്ത്യ​കൂ​ദാ​ശ​ ​ന​ൽ​കി​യ​തി​നെ​ ​വി​വാ​ദ​മാ​ക്കി​യ​തും​ ​സി.​പി.​എ​മ്മാ​ണ്.

എ​ൻ.​എ​സ്.​എ​സു​മാ​യി ഭി​ന്ന​ത​യി​ല്ല​:​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​എ​ൻ.​എ​സ്.​എ​സും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​വും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ൾ​ ​നി​ല​പാ​ടു​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​തി​ൽ​ ​കോ​ൺ​ഗ്ര​സി​നോ​ ​യു.​ഡി.​എ​ഫി​നോ​ ​പ​രാ​തി​യി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.​ ​ആ​രു​മാ​യും​ ​വെ​ല്ലു​വി​ളി​ക്കും​ ​പ​രാ​തി​ക്കു​മി​ല്ല. എ​ല്ലാ​ ​സ​മു​ദാ​യ​ങ്ങ​ളോ​ടും​ ​യു.​ഡി.​എ​ഫി​ന് ​ഒ​രേ​ ​നി​ല​പാ​ടാ​ണ്.​ ​ശു​ദ്ധ​വും​ ​സ​ത്യ​സ​ന്ധ​വു​മാ​യ​ ​മ​തേ​ത​ര​ ​നി​ല​പാ​ടാ​ണ് ​യു.​ഡി.​എ​ഫി​ന്റേ​ത്.​ ​ഭൂ​രി​പ​ക്ഷ​ ​വ​ർ​ഗീ​യ​ത​യെ​യും​ ​ന്യൂ​ന​പ​ക്ഷ​ ​വ​ർ​ഗീ​യ​ത​യെ​യും​ ​ഒ​രു​പോ​ലെ​ ​എ​തി​ർ​ക്കും. സ​മ​ദൂ​ര​ ​സി​ദ്ധാ​ന്ത​ത്തി​ൽ​ ​മാ​റ്റ​മി​ല്ലെ​ന്ന് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ങ്ങ​ൾ​ക്ക് ​സ്വ​ത​ന്ത്ര​മാ​യി​ ​തീ​രു​മാ​ന​മെ​ടു​ക്കാം. പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യ​പ്പെ​ട്ട​യാ​ളോ​ട് ​സം​സാ​രി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നി​ല്ല.​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​മു​ന്നി​ൽ​ ​വ​ന്നാ​ൽ​ ​ഹ​സ്ത​ദാ​നം​ ​ചെ​യ്യും.​ ​പി.​ ​സ​രി​നെ​ ​ക​ണ്ടാ​ലും​ ​കൈ​കൊ​ടു​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സാ​മു​ദാ​യി​ക​ ​സം​ഘ​ട​ന​ക​ളോ​ട് ന​ല്ല​ബ​ന്ധം​:​ ​കെ.​സി.​വേ​ണു​ഗോ​പാൽ

ന്യൂ​ഡ​ൽ​ഹി​:​ ​എ​ല്ലാ​ ​സാ​മു​ദാ​യി​ക​ ​സം​ഘ​ട​ന​ക​ളോ​ടും​ ​കോ​ൺ​ഗ്ര​സി​ന് ​ന​ല്ല​ബ​ന്ധ​മാ​ണെ​ന്നും​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ൽ​ ​പോ​രാ​യ്‌​മ​യു​ണ്ടെ​ങ്കി​ൽ​ ​പ​രി​ഹ​രി​ക്കു​മെ​ന്നും​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​പ്ര​തി​ക​രി​ച്ചു. എ​ൻ.​എ​സ്.​എ​സി​ന്റെ​ ​നി​ല​പാ​ടു​ക​ളോ​ട് ​കോ​ൺ​ഗ്ര​സ് ​എ​ന്നും​ ​പൊ​രു​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​പ്ര​യാ​സ​മു​ണ്ടാ​കാ​തെ​ ​മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ​ശ്ര​മം.​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​സ​മ​ദൂ​ര​ ​നി​ല​പാ​ടി​ൽ​ ​മാ​റ്റ​മി​ല്ലെ​ന്ന് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​ഡ​ൽ​ഹി​യി​ൽ​ ​പ​റ​ഞ്ഞു.

സു​കു​മാ​ര​ൻ​ ​നാ​യ​ർ​ക്കെ​തി​രെ പ​ത്ത​നം​തി​ട്ട​യി​ൽ​ ​ബാ​നർ

പ​ത്ത​നം​തി​ട്ട​:​ ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സു​കു​മാ​ര​ൻ​ ​നാ​യ​രെ​ ​ബാ​ഹു​ബ​ലി​ ​സി​നി​മ​യി​ലെ​ ​ക​ട്ട​പ്പ​യോ​ട് ​ഉ​പ​മി​ച്ച് ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​ബാ​ന​ർ.​ ​വെ​ട്ടി​പ്രം​ ​എ​ൻ.​എ​സ്.​എ​സ് ​ക​ര​യോ​ഗ​ത്തി​നു​ ​മു​ന്നി​ലാ​ണ് ​ബാ​ന​ർ.​ ​കു​ടും​ബ​കാ​ര്യ​ത്തി​നു​ ​വേ​ണ്ടി​ ​അ​യ്യ​പ്പ​ഭ​ക്ത​രെ​ ​പി​ന്നി​ൽ​നി​ന്ന് ​കു​ത്തി​ ​പി​ണ​റാ​യി​ക്ക് ​പാ​ദ​സേ​വ​ ​ചെ​യ്യു​ന്ന​യാ​ളാ​യി​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​മാ​റി​യെ​ന്നാ​ണ് ​ബാ​ന​റി​ലു​ള്ള​ത്.​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​അ​നു​കൂ​ല​മാ​യ​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​താ​യി​ ​പ​റ​ഞ്ഞ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ബാ​ന​ർ​ ​കെ​ട്ടി​യ​ത്.​ ​പു​തി​യ​ ​നീ​ക്ക​വും​ ​നി​ല​പാ​ടും​ ​സ​മു​ദാ​യ​ത്തി​ന് ​നാ​ണ​ക്കേ​ടാ​ണെ​ന്നും​ ​ബാ​ന​റി​ലു​ണ്ട്.​ ​ബാ​ന​ർ​ ​ആ​രാ​ണ് ​സ്ഥാ​പി​ച്ച​തെ​ന്ന് ​വ്യ​ക്ത​മ​ല്ല.