മോഹനൻ കുന്നുമ്മലിന് ആസ്ട്രേലിയൻ ഫെലോഷിപ്പ്

Friday 26 September 2025 12:08 AM IST

തിരുവനന്തപുരം: കേരള, ആരോഗ്യ സർവകലാശാലകളുടെ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന് ആസ്ട്രേലിയൻ ഫെലോഷിപ്പ് ലഭിച്ചു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ മെഡിസിന്റേതാണ് ഫെലോഷിപ്പ്. ദേശീയ മെഡിക്കൽ കമ്മിഷൻ അദ്ധ്യക്ഷൻ ഡോ.അഭിജിത്ത് സേഥിനും ഫെലോഷിപ്പ് ലഭിച്ചു.