ഗസ്റ്റ് അദ്ധ്യാപക നിയമന സമിതിയിൽ കോളേജ് പ്രതിനിധിയും

Friday 26 September 2025 1:09 AM IST

തിരുവനന്തപുരം: എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ കോളേജ് പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി. കോളേജ് ഗവേണിംഗ് ബോഡിയുടെ അദ്ധ്യക്ഷനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധിയോ ആയിരിക്കും സമിതിയിലെ അംഗമാവുക. ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനം, സേവനം, വേതനം എന്നിവയെക്കുറിച്ച് നേരത്തേ ഇറക്കിയ ഉത്തരവിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഭേദഗതി വരുത്തിയത്.