​​​​​​​പ്ലെയിൻ ‌സ്‌പീക്കിന് നാല് മാഡിസ് അഡ്വർടൈസിംഗ് അവാർഡുകൾ

Friday 26 September 2025 12:14 AM IST

തിരുവനന്തപുരം: പ്രമുഖ അഡ്വർടൈസിംഗ് ഏജൻസിയായ പ്ലെയിൻ സ്‌പീക്ക് 2025 ലെ നാല് മാഡിസ് അഡ്വർടൈസിംഗ് അവാർഡുകൾ കരസ്ഥമാക്കി. ക്രിയേറ്റീവ്, ഡിജിറ്റൽ മേഖലയിൽ മികവിന് മദ്രാസ് ആഡ് ക്ലബ് സംഘടിപ്പിക്കുന്ന 43ാമത്തെ മാഡിസ് അവാർഡിന് ഈ വർഷം 100 ഏജൻസികളിൽ നിന്നായി 1000 എൻട്രികളാണ് ഉണ്ടായിരുന്നത്. ഏഴ് നോമിനേഷനുകളിൽ നിന്നാണ് പ്ലെയിൻസ്പീക്കിന് മൂന്ന് വെള്ളിയും ഒരു വെങ്കലവും ലഭിച്ചത്. കെ .പി.എൽ ശുദ്ധിക്കു വേണ്ടി ചെയ്ത ടി.വി പരസ്യ ചിത്രം, സാരഥിയുടെ ഡിജിറ്റൽ വിഡിയോകൾ, പ്രിന്റ് പരസ്യങ്ങൾക്കാണ് അവാർഡുകൾ നേടിയത്. തിരുവനന്തപുരത്തും കൊച്ചിയിലും 2014 മുതൽ പ്രവർത്തിക്കുന്ന പ്ലെയിൻസ്പീക്ക് ഇതിനോടകം രാജ്യത്തെ നിരവധി പ്രമുഖ പരസ്യ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.