സർവകലാശാല വാർത്തകൾ

Friday 26 September 2025 1:14 AM IST

സംസ്കൃത സർവകലാശാല

പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്കൃത സർവകലാശാല ഒക്ടോബർ 6മുതൽ തുടങ്ങാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

കേരള സർവകലാശാല

പരീക്ഷാഫലം

കേരള സർവകലാശാല ജൂണിൽ നടത്തിയ എം.എസ്‌സി ബോട്ടണി (സ്‌പെഷ്യലൈസേഷൻ ഇൻ ബയോഡൈവേഴ്സി​റ്റി കൺസർവേഷൻ), എം.എസ്‌സി ജന​റ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എം.എ.ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ എം.എ.മാനുസ്‌ക്രിപ്‌റ്റോളജി ആൻഡ് പാലിയോഗ്രഫി,എം.എസ്‌സി ബയോടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ അഞ്ചാം സെമസ്​റ്റർ ബി.ടെക് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് www.keralauniversity.ac.in

1. ആയുഷ് യു.ജി.രണ്ടാം റൗണ്ട് ഫലം:- ആയുഷ് നീറ്റ് യു.ജി രണ്ടാം റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ ഒക്ടോബർ മൂന്നിന് മുൻപ് പ്രവേശനം നേടണം. വെബ്സൈറ്റ്: aaccc.gov.in.