ഭിന്നശേഷിക്കാർക്ക് നിപ്മറിൽ പരിശീലനം
Friday 26 September 2025 1:20 AM IST
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് തൊഴിൽപരിശീലനം നൽകുന്നതായി മന്ത്രി ആർ.ബിന്ദു.
18- 30തിനുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കാണ് കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നഴ്സറി മാനേജ്‌മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്,ഹൗസ് കീപ്പിംഗ് മേഖലകളിൽ പരിശീലനം. എംപവർമെന്റ് ത്രൂ വൊക്കേഷനലൈസേഷൻ (എംവോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം. തൊഴിൽപഠന പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. 8330850136 എന്ന ഫോൺ നമ്പറിൽ 30നകം ബന്ധപ്പെടണം.