പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ
Friday 26 September 2025 12:22 AM IST
തിരുവനന്തപുരം: 2025 ലെ പത്താംതരം തുല്യതാ പരീക്ഷ നവംബർ എട്ട് മുതൽ 18 വരെ നടത്തും. അപേക്ഷകൻ ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയതിന് ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് ,അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് പരീക്ഷാ കേന്ദ്രങ്ങളിൽ അടക്കണം. 26 മുതൽ ഒക്ടോബർ 7 വരെ പിഴയില്ലാതെയും 8 മുതൽ 9 വരെ പിഴയോടുകൂടിയും(ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ) അടയ്ക്കാം. ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപ്പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് : xequivalency.kerala.gov.in.