ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനും പേഴ്സണൽ കോച്ചുമാർ വേണ്ട
Friday 26 September 2025 12:27 AM IST
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ അന്താരാഷ്ട്ര കായികമേളകൾക്കുള്ള ഇന്ത്യൻ കായികതാരങ്ങൾക്കൊപ്പം പേഴ്സണൽ കോച്ചുമാരേയും സഹായികളെയും ഫെഡറേഷൻ ഒഫിഷ്യസിനെയും അയയ്ക്കേണ്ടതില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം കർശന നിർദ്ദേശം നൽകി. ലോക കായികമേളകളിൽ തങ്ങളുടെ വ്യക്തിഗത പരിശീലകരെ ഉൾപ്പെടുത്താൻ താരങ്ങൾ സമ്മർദ്ദം ചെലുത്തുന്നത് പതിവായതോടെയാണ് കായിക മന്ത്രാലയം ഈ തീരുമാനമെടുത്തത്. മെഡൽ സാദ്ധ്യതയില്ലാത്ത ഇനങ്ങളിൽ താരങ്ങളെ അയയ്ക്കേണ്ട എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതോടെ ഫുട്ബാൾ ഉൾപ്പടെയുള്ള ഇനങ്ങളിൽ ഇന്ത്യൻ ടീമിന്റെ പ്രാതിനിദ്ധ്യം തുലാസിലായി.
അടുത്ത വർഷം ഗ്ളാസ്ഗോയിലാണ് കോമൺവെൽത്ത് ഗെയിംസ്. ജപ്പാനിലെ അയ്ചി നഗോയയിൽ ഏഷ്യൻ ഗെയിംസും 2026ൽ നടക്കും.