സംഗക്കാര രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച്
Friday 26 September 2025 12:28 AM IST
ജയ്പുർ : രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകസ്ഥാനത്തേക്ക് മുൻ ലങ്കൻ നായകനും നിലവിൽ ടീമിന്റെ ഡയറക്ടർ ഒഫ് ക്രിക്കറ്റുമായ കുമാർ സംഗക്കാര മടങ്ങിയെത്തുന്നു.രാഹുൽ ദ്രാവിഡ് മുഖ്യ പരിശകലകസ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണിത്. 2021 മുതൽ കോച്ചും ഡയറക്ടുമായെത്തിയ സംഗയ്ക്ക് കീഴിലാണ് രാജസ്ഥാൻ സഞ്ജു സാംസണിനെ ക്യാപ്ടനാക്കുന്നതും രണ്ട് സീസണുകളിൽ പ്ളേ ഓഫും ഒരു സീസണിൽ ഫൈനലും കളിച്ചത്. 2024ലാണ് ദ്രാവിഡ് മുഖ്യ കോച്ചായെത്തിയത്.
ഈ സീസണിൽ ടീമിനുള്ളിലെ പ്രശ്നങ്ങളെത്തുടർന്ന് സഞ്ജു ടീം വിടാൻ താത്പര്യപ്പെട്ടിരുന്നു. എന്നാൽ മാനേജ്മെന്റ് തയ്യാറായില്ല. അതിനുപിന്നാലെയാണ് ദ്രാവിഡ് സ്ഥാനമൊഴിഞ്ഞത്. സംഗയുടെ കോച്ചായുള്ള തിരിച്ചുവരവ് സഞ്ജുവിനെ കൂടുതൽ വിശ്വാസത്തിലെടുത്ത് മുന്നോട്ടുകൊണ്ടുപോകാനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.