ഭ്രഷ്ടിനെതിരെ പരാതി നൽകും

Friday 26 September 2025 12:44 AM IST

കൊല്ലം: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മത ഭ്രഷ്ട് കല്പിച്ചതിനെതിരെ കളക്ടർക്കും മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും വഖഫ് ബോർഡിനും പരാതി നൽകുമെന്ന് മണപ്പള്ളി വെട്ടത്തുഹൗസിൽ മുത്തുക്കോയ, പുത്തൻ പുരയിൽ യുസുഫ് കുഞ്ഞ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മണപ്പള്ളി മുസ്ളീം ജമാ അത്തിന്റെ നടപടിക്കെതിരെയാണ് പരാതി. പള്ളിക്ക് സമീപത്തെ ഭൂമി വിലയ്ക്ക് വാങ്ങാൻ ഒന്നര കോടിയിലധികം രൂപ സമാഹരിച്ചു. എന്നാൽ ഭൂമി വാങ്ങുകയോ ലഭിച്ച തുകയുടെ കണക്ക് അവതരിപ്പിക്കുകയോ ചെയ്തില്ല. ഇതിനെതിരെയാണ് വിശ്വാസികളിൽ ചിലർ വഖഫ് ബോർഡിന് പരാതി നൽകിയത്. പരാതിക്കാർക്കെതിരെ ഭ്രഷ്ട് കല്പിക്കാൻ തീരുമാനിച്ച പള്ളി കമ്മിറ്റിക്കെതിരെയാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മിഷനടക്കം പരാതി നൽകുന്നത്.