കെ.പി.എസ്.ടി.എ മാറ്റൊലി ജാഥ
Friday 26 September 2025 12:46 AM IST
കൊട്ടാരക്കര: സർക്കാരിന്റെ വികലമായ പൊതുവിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച പൊതുവിദ്യാഭ്യാസ പരിവർത്തന സന്ദേശ യാത്ര 'മാറ്റൊലി' ഇന്ന് കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരുമെന്ന് സംസ്‌ഥാന സെക്രട്ടറി പി.എസ്.മനോജ് അറിയിച്ചു. രാവിലെ 10.30ന് പത്തനാപുരം കല്ലുംകടവിൽ ജാഥയെ വരവേൽക്കും. 11.30ന് പുനലൂരിലും ഉച്ചയ്ക്ക് 2.30ന് കൊട്ടാരക്കരയിലും വൈകിട്ട് 4.30ന് ചിന്നക്കടയിലും ജാഥയ്ക്ക് സ്വീകരണം നൽകും. 27ന് അദ്ധ്യാപകരുടെ റാലിയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.