ഫുട്ബാൾ പരിശീലനം
Friday 26 September 2025 12:47 AM IST
കരുനാഗപ്പള്ളി: തീരദേശ-ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ചവറയിൽ അവധിദിന ഫുട്ബാൾ ക്യാമ്പ് ഒക്ടോബർ 2 മുതൽ പന്മനയിൽ ആരംഭിക്കും. അദ്ധ്യയനം നഷ്ടമാക്കാതെയുള്ള പരിശീലനമാണ് സംഘടിപ്പിക്കുന്നത്. നാല് വയസ് മുതൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. മനയിൽ ഫുട്ബാൾ അസോസിയേഷനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കേരള ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന വിവിധ പ്രായപരിധിയിലുള്ള യൂത്ത് ലീഗ് മത്സരങ്ങൾ, റിലയൻസ്, ചക്കോളാസ് ട്രോഫി, കെ.എഫ്.എ, ഡി.എഫ്.എ, മത്സരങ്ങൾ, സെപ്ട് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുമെന്ന് ജില്ലാ ഫുട്ബാൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ് അറിയിച്ചു. ഫോൺ: 8921242746, 8129767878.