അമൃതപുരിയിൽ നിരീക്ഷണം
Friday 26 September 2025 12:48 AM IST
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിദേവിയുടെ 72-ാമത് ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി അമൃതപുരിയും ആഘോഷ പരിപാടികൾ നടക്കുന്ന അമൃത വിശ്വവിദ്യാപീഠം കാമ്പസും പൊലീസ് നിരീക്ഷണത്തിലായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മഠത്തിലെത്തി കാര്യങ്ങൾ വിലയിരുത്തി. രഹസ്യാന്വേഷണ വിഭാഗവും രംഗത്തുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ലോഡ്ജുകൾ, തന്ത്രപ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളെല്ലാം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. അമൃതപുരിയുടെ നേരിട്ട് നിയന്ത്രണമുള്ള സെക്യൂരിറ്റി വിഭാഗവും അഗ്നിശമന വിഭാഗവും കാമ്പസിലുണ്ട്. പ്രധാന പന്തലിന്റെയും പാദപൂജ നടക്കുന്ന വേദിയുടെയും നിർമ്മാണം പൂർത്തിയായി. സേവന പ്രർത്തനങ്ങളിൽ പങ്കെടുക്കാൻ അമ്മയുടെ ഭക്തരും എത്തിത്തുടങ്ങി. അമ്മയുടെ നാമമന്ത്രങ്ങൾ കൊണ്ട് അമൃതപുരിയും പരിസര പ്രദേശങ്ങളും ഇപ്പോൾ ഭക്തിസാന്ദ്രമാണ്.