എക്സലൻസ് അവാർഡ്
Friday 26 September 2025 12:49 AM IST
തഴവ: ജില്ലയിലെ ഏറ്റവും മികച്ച ഒന്നാമത്തെ സർവീസ് സഹകരണ ബാങ്കിനുള്ള കേരളബാങ്കിന്റെ 2024-25 വർഷത്തെ എക്സലൻസ് അവാർഡ് കുലശേഖരപുരം സർവീസ് സഹകരണ ബാങ്കിന് (ക്ലിപ്തം നമ്പർ 995) ലഭിച്ചു. ഒക്ടോബർ 7ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ, സെക്രട്ടറി സി.നിഷ, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും. 1961ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് എ ക്ലാസ്, ക്ലാസ് വൺ സൂപ്പർ ഗ്രേഡിലാണ് പ്രവർത്തിക്കുന്നത്. മൂന്ന് ബ്രാഞ്ചുകളുണ്ട്. ജീവകാരുണ്യ രംഗത്തും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. ചികിത്സാ സഹായം, മെരിറ്റ് അവാർഡുകൾ, കർഷക അവാർഡുകൾ എന്നിവയും നൽകിവരുന്നു. പ്രവർത്തന മികവിനാണ് ബാങ്കിനെ തിരഞ്ഞെടുത്തത്.