നവരാത്രി മഹോത്സവം

Friday 26 September 2025 12:49 AM IST

കൊല്ലം: മങ്ങാട് ശാന്താനന്ദാശ്രമത്തിൽ നവരാത്രി മഹോത്സവം ആരംഭിച്ചു. ഒക്ടോബർ 1 വരെ എല്ലാ ദിവസവും രാവിലെ 6ന് ഗണപതി ഹവനം, തുടർന്ന് ദേവീ ദർശനം, വൈകിട്ട് ലളിതസഹസ്ര നാമാർച്ചന, ശ്രീചക്രപൂജ, ഭക്തിഗാനസുധ തുടങ്ങിയ നടക്കും.

മാതാ ദേവി ജ്ഞാനാഭിനിഷ്ഠയുടേതുൾപ്പടെയുള്ളവരുടെ അദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടാകും. ഒക്ടോബർ 2ന് വിജയദശമി ദിനത്തിൽ സ്വാമി ശാന്താനന്ദഗിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാരംഭം. ശാന്തനാന്ദാശ്രമത്തിന് കീഴിലുള്ള പത്തനംതിട്ട ഋഷി ജ്ഞാന സാധനാലയത്തിലും നവരാത്രി ഉത്സവവും വിദ്യരാംഭവും ഉണ്ടാവും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ പരിപാടികളിൽ പങ്കെടുക്കുമെന്ന് ആശ്രമം ഭാരവാഹികൾ അറിയിച്ചു.