താത്കാലിക നിയമനങ്ങൾ ഏറെ

Friday 26 September 2025 2:49 AM IST

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ വൈകിക്കലിന് പുറമേ, താത്കാലിക നിയമനങ്ങൾ കൂടിയതും ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധമാണ് രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് താത്കാലിക നിയമനങ്ങൾ നടക്കുന്നത്. കേരളത്തിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലന്വേഷകർ 27.34 ലക്ഷമാണ്. ഇതിൽ 17.45 ലക്ഷം പേർ സ്ത്രീകളും 9.88 ലക്ഷം പേർ പുരുഷന്മാരുമാണ്.