പൊലീസ് ലിസ്റ്റിൽ നിയമനം നാലു മാസത്തിന് ശേഷം
Friday 26 September 2025 2:53 AM IST
ഒരുവർഷം മാത്രം കാലാവധിയുള്ള പുരുഷ, വനിതാ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലേക്ക് നിയമന നടപടികൾ തുടങ്ങിയത് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നാലു മാസത്തിന് ശേഷം. ഏഴ് ബറ്റാലിയനുകളിൽ നിന്ന് ഓഗസ്റ്റിൽ 1,254 ഒഴിവുകൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്തതോടെയാണ് നിയമനം ആരംഭിച്ചത്. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ നിന്ന് ഏഴ് ബറ്റാലിയനുകളിലേക്കായി 2,623 പേർക്ക് നിയമന ശുപാർശ അയച്ചിരുന്ന സ്ഥാനത്താണിത്.