അടിച്ചാൽ 25 കോടി ; ലോട്ടറിക്കടകളിൽ വൻ തിരക്ക്, എല്ലാവർക്കും വേണ്ടത് ഈ രണ്ട് ജില്ലകളിലെ ടിക്കറ്റ്
കോട്ടയം : ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ ശേഷിക്കുമ്പോൾ ഷെയറിട്ടും കൂട്ടമായും ടിക്കറ്റ് കരസ്ഥമാക്കാനുള്ളവരുടെ തിരക്കാണ് ലോട്ടറി കടകൾക്ക് മുന്നിൽ. എല്ലാ ജില്ലകളിലേയും ടിക്കറ്റുകൾ ഒരിടത്ത് കിട്ടുമെന്നതിനാൽ പതിവായി ഭാഗ്യമെത്തുന്ന പാലക്കാട്, തൃശൂർ ജില്ലകളിലെ ടിക്കറ്റിനാണ് ഡിമാൻഡ്.
ഒറ്റയ്ക്കും കൂട്ടമായും ബമ്പറെടുക്കുന്നവരാണ് അധികവും. അഞ്ഞൂറ് രൂപ ഒരുമിച്ച് മുടക്കാനില്ലാത്തവർ അഞ്ച് പേർ ചേർന്ന് നൂറ് രൂപ വീതം ഷെയറിട്ട് കരസ്ഥമാക്കുന്നവരുമുണ്ട്. മാർക്കറ്റിംഗ് ജീവനക്കാർ,
സെയിൽസ്മാൻമാർ, ടാക്സി തൊഴിലാളികൾ അങ്ങനെ ഒറ്റയ്ക്കും കൂട്ടമായും ടിക്കറ്റ് എടുക്കുന്നവരേറെ. മ്പരുകൾ പലകുറി ആലോചിച്ച് ഉറപ്പിച്ചെടുക്കുന്നവരെ കാണാം. ഒന്നാം സമ്മാനമായ 25 കോടിയിൽ നിന്ന് നികുതിയും കമ്മീഷനും കഴിഞ്ഞ് കിട്ടുന്ന തുക തുല്യമായി വീതം വച്ചാലും നഷ്ടമില്ലെന്നാണ് ഇവരുടെ പക്ഷം. ന
ഭാഗ്യദേവത കടാക്ഷിച്ചിട്ട് ഏറെനാൾ
കോട്ടയത്ത് അയ്മനം സ്വദേശിയ്ക്ക് 25 കോടി അടിച്ചതിന് ശേഷം പിന്നീടിങ്ങോട്ട് ഭാഗ്യദേവത കടാക്ഷിച്ചിട്ടില്ല. പക്ഷേ, ഓണം, ന്യൂഇയർ ബമ്പറുകൾ പതിവായി തൃശൂർ, പാലക്കാട് ജില്ലകളെ കടാക്ഷിക്കുന്നുമുണ്ട്. ലോട്ടറി കടകളിൽ ജില്ലകൾ തിരിച്ചാണ് ടിക്കറ്റ് വച്ചിരിക്കുന്നത്. നറുക്കെടുപ്പ് അടുക്കുന്നതോടെ വില്പന കുതിച്ചുയരുകയാണെന്ന് ലോട്ടറി കച്ചവടക്കാർ പറയുന്നു. ഏത് ജില്ലയിലേയും ടിക്കറ്റ് വാങ്ങാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ജി.എസ്.ടി പരിഷ്‌ക്കരണത്തിന് മുൻപ് അച്ചടിച്ച ടിക്കറ്റുകൾ കടകളിൽ ചൂടപ്പം പോലെ വിൽക്കുകയാണ്.
ജില്ലയിൽ നിന്നുള്ള ടിക്കറ്റുകൾ : 4.32 ലക്ഷം
'' ജി.എസ്.ടി പരിഷ്കരണം മേഖലയെ അപ്പാടെ തകർക്കും. തൊഴിലാളികളെ വല്ലാതെ ബാധിക്കും.
ഫിലിപ്പ് ജോസഫ്, ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി),