പ്ലസ്ടു വിദ്യാർത്ഥിനിയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

Friday 26 September 2025 7:26 AM IST

പാലക്കാട്: പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതിയാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. അഗളി ജിവിഎച്ച്എസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകിട്ട് സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയശേഷം ശുചിമുറിയിൽ കയറിയതായിരുന്നു. കുറച്ചുസമയം കഴിഞ്ഞും പുറത്തിറങ്ങാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം അഗളി ഗവ. ആശുപത്രിയിലെ മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.