അനുസ്മരണ യോഗം

Friday 26 September 2025 3:09 PM IST

കളമശേരി: ശ്രീ നാരായണ സാംസ്കാരിക സമിതി ഫാക്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ പ്രസിഡന്റായിരുന്ന ഡോ. എം.എം. ഷാജിയെയും സ്വാമി ബോധാനന്ദയെയും അനുസ്മരിച്ചു. സമിതി പ്രസിഡന്റ് ടി.വി. സുജിത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്എം.എം.എൻ. മോഹനൻ , സംസ്ഥാന സമിതി അംഗം പീതാംബരൻ , ജില്ലാ പ്രസിഡന്റ് സനിൽ എം.പി., അരുൺ പി., മനോജ് ബാബു, ഷിബു കെ.ബി., അനിരുദ്ധൻ പി.എസ്., ശിവദാസ് കെ., ദിലീപ് കുമാർ , ഷാജി മോഹൻ തുടങ്ങിയവർ സംസാരിച്ചു.