ഉഗ്രവിഷമുള്ള പെൺ മൂർഖൻ! പിടികൂടുന്നതിനിടെ വാവാ സുരേഷിന് കടിയേറ്റു, ഭയന്ന് വിറച്ച് വീട്ടുകാർ; വീഡിയോ
Friday 26 September 2025 4:26 PM IST
തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. അണലിയുടെയും മൂർഖൻ പാമ്പിന്റെയും ശംഖുവരയൻ പാമ്പിന്റെയും കടിയേറ്റ നിരവധി സംഭവങ്ങൾ ഉണ്ടായ സ്ഥലമാണിത്. വീടിന് പുറകുവശത്തെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. മൂന്ന് മാസം മുമ്പ് അടുക്കളയിൽ ഒരു പാമ്പിനെ കണ്ടിരുന്നു.
പാമ്പിനെ വീണ്ടും കണ്ടതോടെ വീട്ടുകാർ നന്നായി പേടിച്ചു. സ്ഥലത്തെത്തിയ സ്നേക്ക് മാസ്റ്റർ വാവാ സുരേഷ് തെരച്ചിൽ തുടങ്ങി. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് പാമ്പിനെ കണ്ടത്. ഉഗ്രവിഷമുള്ള പെൺമൂർഖനായിരുന്നു. ഇതിനിടെ മൂർഖൻ പാമ്പ് വാവാ സുരേഷിനെ കടിച്ചു. കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.