റോഡ് സുരക്ഷാ ബോധവത്കരണം
Saturday 27 September 2025 12:28 AM IST
ചോറ്റാനിക്കര: മുളന്തുരുത്തി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്, റേഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ മുളന്തുരുത്തി ലയൺസ് ക്ലബ്ബുമായി ചേർന്ന് റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. റിട്ട. ആർ.ടി.ഒ കെ. കെ സുരേഷ്‌കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ജീൻ ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എറണാകുളം എസ്. സി. എം. എസ് കോളേജ് പ്രൊഫസർ എം. എസ് അനൂപ് ക്ലാസെടുത്തു. റേഞ്ചർ ലീഡർ ടി. യു. കവിത, സ്കൂൾ പ്രിൻസിപ്പൽ ഉല്ലാസ് ജി, രാജീവ് മേനോൻ, രാജലക്ഷ്മി വി എന്നിവർ സംസാരിച്ചു.