കർഷക സംഗമം നടത്തും

Saturday 27 September 2025 12:38 AM IST
D

മലപ്പുറം: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി കർഷക സംഗമം നടത്തും. ഒക്ടോബർ ഒന്നിന് രാവിലെ 9.30ന് എടരിക്കോട് താജുൽ ഉലമ ടവറിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ സംഘാകരായ മുസ്തഫ കോഡൂർ, അബൂബക്കർ പടിക്കൽ, അലിയാർ ഹാജി കക്കാട്, കെ.പി.ജമാൽ കരുളായി, സുലൈമാൻ ഇന്ത്യനൂർ പങ്കെടുത്തു.