ചെറിയമുണ്ടം ജി.എച്ച്.എസ്.എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Saturday 27 September 2025 12:41 AM IST
കെട്ടിട ഉദ്ഘാടനം

തിരൂർ: കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ചെറിയമുണ്ടം ഗവ. എച്ച്.എസ്.എസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. സ്‌കൂളിനായി ഏഴു കോടി രൂപ ചെലവിട്ട് സിന്തറ്റിക് ട്രാക്കും ടര്‍ഫും നിര്‍മ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. പഞ്ചായത്തിലെ ബംഗ്ലാംകുന്ന് മീശപ്പടി റോഡ് ബി.എം. ആൻഡ് ബി.സി ചെയ്ത് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തി ഡിസംബറില്‍ പൂര്‍ത്തിയാവും. മണ്ഡലത്തില്‍ നാലര കോടി രൂപ ചെലവില്‍ താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കും. - മന്ത്രി പറഞ്ഞു.

3. 90 കോടി വകയിരുത്തിയാണ് 18 റൂമുകളടങ്ങുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നത്. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അദ്ധ്യക്ഷത വഹിച്ചു.