ആരോഗ്യ ബോധവത്കരണം
Saturday 27 September 2025 12:42 AM IST
തിരൂർ: പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ഇസാഫ് ഫൗണ്ടേഷൻ ബാലജ്യോതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കും ബാലജ്യോതി ക്ലബ്ബ് അംഗങ്ങൾക്കുമായി ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. എം.ടി.എ പ്രസിഡന്റ് ടി.വി. സുനീറ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സൈക്കോളജിസ്റ്റും ഒ.ആർ.സി ട്രെയിനറുമായ ശാരിക രാംദാസ് ക്ലാസ് നയിച്ചു. ബാലജ്യോതി ക്ലബ് കോ ഓർഡിനേറ്റർ അബ്ദുൽ മജീദ് ക്ലബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രഥമാദ്ധ്യാപകൻ ടി. മുനീർ, റസാക്ക് പാലോളി, എ. പ്രേമ, ഹമീദ് പാറയിൽ എന്നിവർ സംബന്ധിച്ചു. അദ്ധ്യാപകരായ ശൈഭ, എം.വി.ഒ ഷഹല, ഫൗണിഷ ലത്തീഫ്, ലിജിന എന്നിവർ നേതൃത്വം നൽകി
ഫോട്ടോ: പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന സാന്ത്വനം സ്പർശം ആരോഗ്യ ക്ലാസ് ശാരിക രാംദാസ് ക്ലാസ് നയിക്കുന്നു