ഏഷ്യ കപ്പ്: ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്; ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ലങ്കന്‍ നായകന്‍
ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്. ഫലം പ്രസക്തമല്ലാത്ത മത്സരത്തില്‍ ഇന്ത്യയെ ആദ്യം ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു ലങ്കന്‍ നായകന്‍ ചാരിത് അസലംഗ. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ ശിവം ദൂബെ എന്നിവര്‍ക്ക് വിശ്രമം നല്‍കുകയും പകരം ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്ക് അവസരം നല്‍കുകയുമാണ് ഇന്ത്യ ചെയിതിരിക്കുന്നത്. ഒരു മാറ്റവുമായിട്ടാണ് ലങ്ക കളത്തിലിറങ്ങുന്നത്. ചമിക കരുണരത്‌നയ്ക്ക് പകരം ജനിത് ലിയാനാഗെ ആണ് പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിന്‍ ഇന്ത്യയും പാകിസ്ഥാനും നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി
ശ്രീലങ്കന്‍ ടീം: പാത്തും നിസംഗ, കുസാല്‍ മെന്‍ഡിസ്, കുസാല്‍ പെരേര, ചാരിത് അസലംഗ, കാമിന്ദു മെന്‍ഡിസ്, ദസൂണ്‍ ഷനക, വാണിന്ദു ഹസരംഗ,ജനിത് ലിയാനാഗെ, ദുഷമന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര