ബി.ജെ.പി പ്രതിഷേധ സായാഹ്നം
Saturday 27 September 2025 12:16 AM IST
വിലങ്ങാട്: വിലങ്ങാട് ഉന്നതിയിലെ കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിനുള്ള പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തിയതിൻ്റെ പേരിൽ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി ആരോപിച്ച് ബി.ജെ.പി. പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. വിലങ്ങാട് നടന്ന പ്രതിഷേധ പരിപാടി ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീട് നിർമ്മാണത്തിനായി ലഭിക്കാനുള്ള ബാക്കി ഫണ്ട് ഉടൻ നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു. അഡ്വ. കെ.ദിലീപ്, വിപിൻ ചന്ദ്രൻ, കെ.കെ. രഞ്ജിത്ത്, എം.സി. അനീഷ്, അഡ്വ. ജോയ്ജെയ്ൻ, കെ.കെ കുങ്കൻ, ശ്രിജിത്ത് വി.കെ, അഭിലാഷ് പി.കെ, അനിഷ് മാത്യു, നജീഷ് പ്രസംഗിച്ചു.