സ്വാഗതസംഘം രൂപീകരിച്ചു
കുന്ദമംഗലം: ഒക്ടോബർ 21 മുതൽ 24 വരെ ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിൽ നടക്കുന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുംതാസ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു. 501 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ഓളിക്കൽ ഗഫൂർ (ചെയർമാൻ), പി.ടി രവീന്ദ്രൻ, എം. സുഷമ ( വൈസ് ചെയർമാൻ, പി.പി.ജിജി, (ജനറൽ കൺവീനർ), കെ.പി.മുഹമ്മദ് അഷ്റഫ്, എം ശ്രീകല, കെ ബഷീർ. (ജോയിന്റ്.കൺവീനർമാർ), കെ.രാജീവ് (ട്രഷറർ, എ.ഇ.ഒ കുന്ദമംഗലം) എന്നിവരെ തെരഞ്ഞെടുത്തു. എം. സുഷമ, സബിത സുരേഷ് എന്നിവർ പ്രസംഗിച്ചു.