അനുമോദനം സംഘടിപ്പിച്ചു
Saturday 27 September 2025 12:27 AM IST
ബേപ്പൂർ: വിവിധ തരം കറിക്കൂട്ടുകളും മസാലകളും തയ്യാറാക്കി വില്പന നടത്തിയ ബേപ്പൂർ തിരുമന കളരിക്കൽ ഷീനയെ കേന്ദ്ര സുഗന്ധ വ്യഞ്ജന ഗവേഷണ കേന്ദ്രം സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു. സുഗന്ധവിള ഗവേഷണ സംഘത്തിൻ്റെ സാങ്കേതിക സഹായത്തോടെയാണ് ഷീന കറി കൂട്ടുകൾ തയ്യാറാക്കിയിരുന്നത്. ഗവേഷണ ഉപദേശക സമിതി ചെയർമാൻ ഡോ. എം.ആർ ദിനേശ് ഉത്പന്നങ്ങളുടെ പ്രകാശനം നിർവഹിച്ചു. ഡോ. വിക്രമാദിത്യ പാണ്ഡ്യ, ഡോ. എ.എൻ ഗണേശ് മൂർത്തി, ഡോ. എം.പി സിംഗ്, ഡോ. ബി.പി സിംഗ് തുടങ്ങിയവർ സംബന്ധിച്ചു. എഴുത്തുകാരനും ജ്യോത്സ്യനുമായ ബേപ്പൂർ മുരളീധരപണിക്കരുടെ ഭാര്യയാണ് ഷീന.